COVID-19: യു എ ഇയിൽ 2 മരണം സ്ഥിരീകരിച്ചു

GCC News

കൊറോണാ വൈറസ് ബാധയെത്തുടർന്ന് യു എ ഇയിൽ ചികിത്സയിലിരുന്ന 2 പേർ മരണപ്പെട്ടതായി ആരോഗ്യ സുരക്ഷാ മന്ത്രാലയം വെള്ളിയാഴ്ച്ച രാത്രി അറിയിച്ചു. യൂറോപ്പിൽ നിന്നും മടങ്ങിയെത്തിയ 78 വയസ്സുള്ള ഒരു അറബ് സ്വദേശിയും, 58 വയസ്സുള്ള ഒരു ഏഷ്യൻ വംശജനുമാണ് വെള്ളിയാഴ്ച രാത്രി മരണത്തിനു കീഴടങ്ങിയതായി മന്ത്രാലയം അറിയിച്ചത്.

ഇതിൽ അറബ് സ്വദേശി ഹൃദയാഘാതം മൂലമാണ് മരിച്ചത്. ഏഷ്യൻ വംശജനു ഹൃദയ സംബന്ധമായതും കിഡ്‌നി സംബന്ധമായതുമായ തകരാറുകൾ ഉണ്ടായിരുന്നു എന്നും അധികൃതർ അറിയിച്ചു.

ഈ ഘട്ടത്തിൽ ആശങ്കകൾക്ക് ജീവിതത്തിൽ സ്ഥാനവുമില്ല; ഭയപ്പെടാതെ കരുതലോടുകൂടി മുന്നോട്ട് നീങ്ങണം, വ്യക്തി ശുചിത്വം പാലിക്കണം, ഏതെങ്കിലും തരത്തിലുള്ള ശാരീക അസ്വസ്ഥതകൾ അനുഭവപ്പെട്ടാൽ അതാത് രാജ്യങ്ങളിലെ താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടുക. നാട്ടിൽ നമ്മുടെ വീട്ടിലുള്ളവരോടും അതീവ ജാഗ്രതയോടു കൂടി ആരോഗ്യ വകുപ്പ് പുറത്തുവിടുന്ന അറിയിപ്പുകളെ മാനിച്ച് സഹകരിക്കാൻ ഓർമ്മപ്പെടുത്തേണ്ടത് ഈ ഘട്ടത്തിൽ അനിവാര്യം.

യു എ ഇ ഹോട്ട് ലൈൻ നമ്പർ: 80011111 , 8001717 , 800342

സൗദി ഹോട്ട് ലൈൻ നമ്പർ: 937

ഇന്ത്യ ഹോട്ട് ലൈൻ നമ്പർ: +91-11-23978046 Toll Free No: 1075

കേരള ഹോട്ട് ലൈൻ നമ്പർ: 0471-2552056, Toll Free : 1056 (ദിശ)

ഖത്തർ ഹോട്ട് ലൈൻ നമ്പർ: 16000

കുവൈറ്റ് ഹോട്ട് ലൈൻ നമ്പർ: 24970967 , 151

ഒമാൻ ഹോട്ട് ലൈൻ നമ്പർ: 1212 , 24441999

ബഹ്‌റൈൻ ഹോട്ട് ലൈൻ നമ്പർ: 444

കയ്യും, കാലും, മുഖവും വൃത്തിയായി കഴുകുക. കൈകൾ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ടവൽ ഉപയോഗിക്കുക.