യു എ ഇ: 4 മരണം; 518 പേർക്ക് കൊറോണാ വൈറസ് സ്ഥിരീകരിച്ചു

GCC News

യു എ ഇയിൽ 518 പേർക്ക് കൂടി കൊറോണാ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 23, വ്യാഴാഴ്ച്ച അറിയിച്ചു. ഇതോടെ യു എ ഇയിൽ ആകെ COVID-19 ബാധിതരുടെ എണ്ണം 8756 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

91 പേർക്ക് കൂടി രോഗം ഭേദമായതായി മന്ത്രാലയം കൂട്ടിച്ചേർത്തു. ഇതുവരെ 1637 പേരാണ് രാജ്യത്ത് രോഗമുക്തി നേടിയത്.

കൊറോണാ വൈറസ് ബാധയെത്തുടർന്ന് ചികിത്സയിലിരുന്ന 4 പേർ കൂടി മരിച്ചതായും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. മരിച്ച നാലു പേരും ഏഷ്യൻ വംശജരാണ്. ഇതോടെ യു എ ഇയിൽ കൊറോണാ വൈറസ് ബാധയെത്തുടർന്നുള്ള മരണം 56 ആയി.