യു എ ഇ: 63 പേർക്ക് കൂടി കൊറോണാ വൈറസ് ബാധ സ്ഥിരീകരിച്ചു

GCC News

യു എ ഇയിൽ 63 പേർക്ക് കൂടി കൊറോണാ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം മാർച്ച് 28, ശനിയാഴ്ച്ച അറിയിച്ചു. ഇതോടെ രാജ്യത്ത് ആകെ കൊറോണാ ബാധിതരുടെ എണ്ണം 468 ആയി.

30 ഇന്ത്യക്കാർക്കും, 8 യു എ ഇ പൗരന്മാർ, പാകിസ്ഥാനിൽ നിന്നുള്ള 6 പേർ, ബ്രിട്ടണിൽ നിന്ന് 4, ഈജിപ്തിൽ നിന്ന് 3, അഫ്ഘാനിസ്ഥാൻ, കുവൈറ്റ്, നേപ്പാൾ എന്നിവിടങ്ങിൽ നിന്നുള്ള 2 പേർ വീതം, കിർഗിസ്ഥാൻ, സൊമാലിയ, അൾജീരിയ, സൗദി അറേബ്യ, ഇറാൻ, സിറിയ എന്നിവിടങ്ങളിൽ നിന്നുള്ള ഓരോരുത്തർക്കുമാണ് ശനിയാഴ്ച്ച രോഗബാധ സ്ഥിരീകരിച്ചത്.

യു എ ഇയിൽ സമൂഹത്തിലെ ആരോഗ്യ സുരക്ഷാ ഉറപ്പാക്കാനും കൊറോണാ വൈറസ് വ്യാപനം തടയുന്നതിനും ലക്ഷ്യമിട്ടുള്ള അണുനശീകരണ പ്രവർത്തനങ്ങൾ ഏപ്രിൽ 5 വരെ നീട്ടിയതായും അധികൃതർ ഇതോടൊപ്പം അറിയിച്ചു.