യു എ ഇയിൽ 525 പേർക്ക് പുതുതായി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 24, വെള്ളിയാഴ്ച്ച അറിയിച്ചു. ഇതുവരെ 9281 പേർക്ക് ഇതുവരെ COVID-19 സ്ഥിരീകരിച്ചിട്ടുണ്ട്.
123 പേർക്ക് കൂടി രോഗം ഭേദമായതായും മന്ത്രാലയം വ്യക്തമാക്കി.
കൊറോണ വൈറസ് ബാധയെത്തുടർന്ന് ചികിത്സയിലിരുന്ന 8 പേർ കൂടി മരിച്ചതായും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇതോടെ യു എ ഇയിൽ COVID-19 നെ തുടർന്നുള്ള മരണം 64 ആയി.