യു എ ഇ: 11 മരണം; 546 പേർക്ക് COVID-19

Breaking

യു എ ഇയിൽ 546 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം മെയ് 6, ബുധനാഴ്ച്ച അറിയിച്ചു. ഇതോടെ യു എ ഇയിൽ COVID-19 സ്ഥിരീകരിച്ചവരുടെ എണ്ണം 15738 ആയി.

206 പേർ കൂടി ഇന്ന് രോഗമുക്തി നേടിയതായും മന്ത്രാലയം കൂട്ടിച്ചേർത്തു. ഇതോടെ യു എ ഇയിൽ COVID-19 ഭേദമായവരുടെ എണ്ണം 3359 ആയി.

കൊറോണ വൈറസ് ബാധയെത്തുടർന്ന് ചികിത്സയിലിരുന്ന 11 പേർ കൂടി മരിച്ചതായും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്ത് COVID-19 നെ തുടർന്നുള്ള മരണം 157 ആയി.