യു എ ഇ: 239 പേർക്ക് കൂടി COVID-19

Breaking

യു എ ഇയിൽ 239 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം ഓഗസ്റ്റ് 2-നു അറിയിച്ചു. ഇതോടെ യു എ ഇയിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 60999 ആയി.

360 പേർ കൂടി ഇന്ന് രോഗമുക്തി നേടിയതായും മന്ത്രാലയം കൂട്ടിച്ചേർത്തു. ഇതോടെ യു എ ഇയിൽ COVID-19 ഭേദമായവരുടെ എണ്ണം 54615 ആയി.

തുടർച്ചയായ രണ്ടാം ദിവസവും യു എ ഇയിൽ കൊറോണ വൈറസ് ബാധയെത്തുടർന്നുള്ള മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഇതുവരെ രാജ്യത്ത് COVID-19-നെ തുടർന്ന് ആകെ 351 പേരാണ് മരിച്ചത്.