യു എ ഇ: 281 പേർക്ക് കൂടി COVID-19

Breaking

യു എ ഇയിൽ 281 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം ജൂലൈ 16-നു അറിയിച്ചു. ഇതോടെ യു എ ഇയിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 56129 ആയി.

994 പേർ കൂടി ഇന്ന് രോഗമുക്തി നേടിയതായും മന്ത്രാലയം കൂട്ടിച്ചേർത്തു. ഇതോടെ യു എ ഇയിൽ COVID-19 ഭേദമായവരുടെ എണ്ണം 47412 ആയി.

തുടർച്ചയായി രണ്ടാം ദിനവും യു എ ഇയിൽ കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട മരണങ്ങളൊന്നും തന്നെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഇതുവരെ രാജ്യത്ത് COVID-19-നെ തുടർന്ന് ആകെ 335 പേരാണ് മരിച്ചത്.