മാസപ്പിറവി ദൃശ്യമായി; ഗൾഫ് രാജ്യങ്ങളിൽ റമദാൻ ഒന്ന് ശനിയാഴ്ച

GCC News

ഗൾഫ് രാജ്യങ്ങളിൽ റമദാൻ ഒന്ന് 2025 മാർച്ച് 1, ശനിയാഴ്ചയായിരിക്കും. മാസപ്പിറവി ദൃശ്യമായതായി യു എ ഇ, സൗദി അറേബ്യ, ഖത്തർ, ഒമാൻ എന്നീ രാജ്യങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്.

യു എ ഇയിൽ റമദാൻ ഒന്ന് 2025 മാർച്ച് 1, ശനിയാഴ്ചയായിരിക്കുമെന്ന് രാജ്യത്തെ മൂൺ സൈറ്റിങ്ങ് കമ്മിറ്റി പ്രഖ്യാപിച്ചിട്ടുണ്ട്. 2025 ഫെബ്രുവരി 28-ന് രാത്രിയാണ് എമിറേറ്റ്സ് ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

2025 മാർച്ച് 1, ശനിയാഴ്ച മുതൽ റമദാൻ ആരംഭിക്കുമെന്ന് സൗദി സുപ്രീം കോർട്ട് അറിയിച്ചിട്ടുണ്ട്. 2025 ഫെബ്രുവരി 28-ന് രാത്രിയാണ് സൗദി പ്രസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഈ വർഷത്തെ റമദാനിലെ ആദ്യ ദിനം 2025 മാർച്ച് 1, ശനിയാഴ്ചയായിരിക്കുമെന്ന് ഒമാനിലെ മിനിസ്ട്രി ഓഫ് എൻഡോവ്മെന്റ് ആൻഡ് റിലീജിയസ് അഫയേഴ്‌സ് അറിയിച്ചിട്ടുണ്ട്.

ഖത്തർ മിനിസ്ട്രി ഓഫ് എൻഡോവ്മെന്റ്സ് ആൻഡ് ഇസ്ലാമിക് അഫയേഴ്‌സും സമാനമായ അറിയിപ്പ് നൽകിയിട്ടുണ്ട്.