നാഷണൽ ആൻ്റി മണി ലോണ്ടറിംഗ് ആൻഡ് കോംബാറ്റിംഗ് ഫിനാൻസിംഗ് ഓഫ് ടെററിസം ആൻഡ് ഫിനാൻസിംഗ് ഓഫ് ഇല്ലീഗൽ ഓർഗനൈസേഷൻസ് കമ്മിറ്റിയുടെ (NAMLCFTC) ജനറൽ സെക്രട്ടേറിയറ്റ് 2024 ലെ നിയമം നമ്പർ 7 പ്രകാരം ഒരു എക്സിക്യൂട്ടീവ് ബോഡിയായി രൂപീകരിച്ചു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
Establishing General Secretariat as executive body for 'National Anti-Money Laundering Committee' #WamNews https://t.co/0ks2uCa4E4 pic.twitter.com/srDTD0rOkk
— WAM English (@WAMNEWS_ENG) December 10, 2024
കള്ളപ്പണം വെളുപ്പിക്കുന്നത് തടയുന്നതിനുള്ള ദേശീയ നയത്തിന്റെ മേൽനോട്ടം വഹിക്കുന്ന ദേശീയ കമ്മിറ്റിയുടെയും ഉന്നത സമിതിയുടെയും പ്രവർത്തനത്തിനൊപ്പം തീവ്രവാദത്തിന് ധനസഹായം നൽകുന്നത് തടയുന്നതിനും, ആയുധ വ്യാപനം ചെറുക്കുന്നതിനുള്ള നയങ്ങൾ നടപ്പാക്കാനും ജനറൽ സെക്രട്ടേറിയറ്റ് പ്രവർത്തിക്കുന്നതാണ്. യു എ ഇയുടെ നിയമപരവും സ്ഥാപനപരവുമായ ചട്ടക്കൂട് ശക്തിപ്പെടുത്തുന്നതിന് അധികാരികളുമായി ഒത്ത് ചേർന്ന് കൊണ്ട് ജനറൽ സെക്രട്ടേറിയറ്റ് പ്രവർത്തിക്കുന്നതാണ്.
ഇത് അന്താരാഷ്ട്ര പങ്കാളികളുമായി ചേർന്നുള്ള തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുകയും ദേശീയ കള്ളപ്പണം വെളുപ്പിക്കൽ അപകടസാധ്യത വിലയിരുത്തുകയും, നിയന്ത്രിക്കുകയും ഉയർന്നുവരുന്ന ഭീഷണികൾ നിരീക്ഷിക്കുകയും ദേശീയ അന്തർദേശീയ തലങ്ങളിൽ ഏകോപനം സുഗമമാക്കുകയും ചെയ്യുന്നതാണ്.
യു എ ഇയുടെ സമ്പദ്‌വ്യവസ്ഥയും ആഗോള സാമ്പത്തിക വ്യവസ്ഥയുടെ സമഗ്രതയും സംരക്ഷിക്കുന്നതിനാണ് ജനറൽ സെക്രട്ടേറിയറ്റ് സ്ഥാപിച്ചതെന്ന് NAMLCFTC സെക്രട്ടറി ജനറലും വൈസ് ചെയർമാനുമായ ഹമീദ് സെയ്ഫ് അൽസാബി പറഞ്ഞു. ഈ തന്ത്രപരമായ നടപടി സാമ്പത്തിക കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിൽ രാജ്യത്തിൻ്റെ നേതൃത്വത്തെ ഏകീകരിക്കുകയും സുരക്ഷിതമായ സാമ്പത്തിക അന്തരീക്ഷം ഉറപ്പാക്കുകയും ചെയ്യുന്നു.
ദേശീയ അന്തർദേശീയ അധികാരികൾ തമ്മിലുള്ള നയം നടപ്പാക്കുന്നതിനും സഹകരണം വളർത്തുന്നതിനും ജനറൽ സെക്രട്ടേറിയറ്റ് നേതൃത്വം നൽകും. സാമ്പത്തിക കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിൽ സുസ്ഥിരതയും ഫലപ്രാപ്തിയും ഉറപ്പാക്കാൻ ദേശീയ ടീമുമായി ചേർന്ന് പ്രവർത്തിക്കുമെന്ന്, അദ്ദേഹം കൂട്ടിച്ചേർത്തു.
WAM