ഇന്ത്യയുടെ ഏറ്റവും വലിയ രണ്ടാമത്തെ കയറ്റുമതി പങ്കാളിയായി യു എ ഇ തുടരുന്നതായി ഇന്ത്യൻ വാണിജ്യ, വ്യവസായ മന്ത്രാലയം വ്യക്തമാക്കി. 2022-2023 സാമ്പത്തിക വർഷത്തെ വാർഷിക വാണിജ്യ കണക്കുകൾ പ്രകാരമാണിത്.
എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. 2022-2023 സാമ്പത്തിക വർഷത്തിൽ ഇന്ത്യയിൽ നിന്ന് ഏറ്റവും കൂടുതൽ ഉത്പന്നങ്ങൾ കയറ്റുമതി ചെയ്തിരിക്കുന്നത് യു എസ് എ, യു എ ഇ എന്നീ രാജ്യങ്ങളിലേക്കാണെന്ന് ഈ കണക്കുകൾ വ്യക്തമാക്കുന്നു.
ഇന്ത്യയിൽ നിന്ന് ആകെയുള്ള കയറ്റുമതിയിൽ ആറ് ശതമാനം വളർച്ച രേഖപെടുത്തിയതായും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയുടെ ഏറ്റവും വലിയ മൂന്നാമത്തെ കയറ്റുമതി പങ്കാളി എന്ന സ്ഥാനത്തേക്ക് ചൈനയെ മറികടന്ന് കൊണ്ട് നെതർലൻഡ്സ് എത്തിയതായും കണക്കുകൾ സൂചിപ്പിക്കുന്നു.
WAM