നിലവിലെ സാഹചര്യത്തിൽ സ്വീകരിക്കേണ്ട നടപടികൾ വിശദീകരിച്ചുകൊണ്ട് യു എ ഇ അധികൃതർ പ്രത്യേക അറിയിപ്പ് നൽകി. 2026 മാർച്ച് 1-ന് പുലർച്ചെയാണ് യു എ ഇ ആഭ്യന്തര മന്ത്രാലയം, യു എ ഇ നാഷണൽ എമെർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റെർസ് മാനേജ്‌മന്റ് അതോറിറ്റി എന്നിവർ (NCEMA) അറിയിപ്പ് നൽകിയത്.
We recognize that alerts of this nature may cause concern. We encourage the public to stay calm and cooperate with the instructions issued by the relevant authorities. The safety and well-being of the community is our highest priority. pic.twitter.com/4mZwgKjQdA
— NCEMA UAE (@NCEMAUAE) February 28, 2026
മിസൈൽ ഭീഷണിയുള്ള നിലവിലെ സാഹചര്യത്തിൽ സ്വീകരിക്കേണ്ട നടപടികൾ അധികൃതർ വിശദീകരിച്ചു.
ജനാലകൾ, വാതിലുകൾ, തുറസ്സായ സ്ഥലങ്ങൾ എന്നിവിടങ്ങൾ ഒഴിവാക്കി ഏറ്റവും അടുത്തുള്ള സുരക്ഷിതമായ കെട്ടിടങ്ങളിൽ അഭയം തേടണമെന്ന് ആഭ്യന്തര മന്ത്രാലയം നിവാസികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജനങ്ങളോട് ശാന്തരായി തുടരാനും, അധികൃതർ നൽകുന്ന നിർദ്ദേശങ്ങൾ പിന്തുടരാനും NCEMA ആവശ്യപ്പെട്ടിട്ടുണ്ട്.
“ഈ തരത്തിലുള്ള മുന്നറിയിപ്പുകൾ ആശങ്കയുണ്ടാക്കുമെന്ന് ഞങ്ങൾ തിരിച്ചറിയുന്നു. എന്നാൽ പൊതുജനങ്ങൾ ശാന്തത പാലിക്കേണ്ടതും, ബന്ധപ്പെട്ട അധികാരികൾ പുറപ്പെടുവിക്കുന്ന നിർദ്ദേശങ്ങളുമായി സഹകരിക്കേണ്ടതും പ്രധാനമാണ്. സമൂഹത്തിന്റെ സുരക്ഷയും ക്ഷേമവുമാണ് ഞങ്ങളുടെ ഏറ്റവും ഉയർന്ന മുൻഗണന”, NCEMA അറിയിപ്പിൽ വ്യക്തമാക്കുന്നു.

