ചന്ദ്രയാൻ 3: യു എ ഇ നേതാക്കൾ ഇന്ത്യക്ക് അഭിനന്ദനങ്ങൾ നേർന്നു

GCC News

ചന്ദ്രയാൻ 3 ബഹിരാകാശ വാഹനത്തെ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ വിജയകരമായി ഇറക്കി ചരിത്രം കുറിച്ച ഇന്ത്യക്ക് യു എ ഇ പ്രസിഡന്റ് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, യു എ ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവർ അഭിനന്ദനങ്ങൾ നേർന്നു.

“ഇന്ത്യയുടെ ചന്ദ്രയാൻ 3 വിജയകരമായി ചന്ദ്രോപരിതലത്തിലെത്തിയത് കൂട്ടായ ശാസ്ത്ര പുരോഗതിയിൽ വളരെ വലിയ ഒരു കുതിച്ച് ചാട്ടമാണ്. മാനവകുലത്തിനായി ഇന്ത്യ ചരിത്രനേട്ടം കുറിച്ച ഈ നിമിഷത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയ്ക്കും, ഇന്ത്യൻ ജനതയ്ക്കും ഞാൻ എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങൾ നേരുന്നു.”, H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അറിയിച്ചു.

“ഈ നേട്ടം കൈവരിച്ച ഇന്ത്യയിലെ നമ്മുടെ സുഹൃത്തുകൾക്ക് ഞാൻ അഭിനന്ദനങ്ങൾ നേരുന്നു. അക്ഷീണപരിശ്രമങ്ങളിലൂടെയാണ് ഓരോ രാജ്യവും നിർമ്മിക്കപ്പെടുന്നത്; ചരിത്രം കുറിയ്ക്കുന്ന ദൗത്യം ഇന്ത്യ തുടർന്നുകൊണ്ടിരിക്കുന്നു.”, ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അറിയിച്ചു.

Cover Image: A portion of Chandrayaan-3’s landing site. image captured by the Landing Imager Camera after the landing. Source: @isro.