2023 ഫെബ്രുവരി 25-ന് രാജ്യത്തിന്റെ ദേശീയ ദിനം ആഘോഷിക്കുന്ന കുവൈറ്റ് അമീർ H.H. ഷെയ്ഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അൽ സബാഹ്ക്ക് യു എ ഇ പ്രസിഡന്റ് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അഭിനന്ദന സന്ദേശം അയച്ചു.
ഈ അവസരത്തിൽ യു എ ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം കുവൈറ്റ് അമീർ, കുവൈറ്റ് കിരീടാവകാശി ഷെയ്ഖ് മിശാൽ അൽ അഹ്മദ് അൽ ജാബിർ അൽ സബാഹ് എന്നിവർക്ക് സമാനമായ അഭിനന്ദന സന്ദേശം അയച്ചിട്ടുണ്ട്.


കുവൈറ്റ് നാഷണൽ ഡേയുടെ ആഘോഷങ്ങളിൽ പങ്കെടുത്ത് കൊണ്ട് അബുദാബിയിലെ വിവിധ കെട്ടിടങ്ങൾ കുവൈറ്റ് ദേശീയ പതാകയുടെ നിറങ്ങളണിഞ്ഞു.
WAM.