യു എ ഇ: വിദേശത്തേക്ക് യാത്രചെയ്യുന്നവർ COVID-19 മുൻകരുതൽ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് MoHRE ആഹ്വാനം ചെയ്തു

GCC News

വേനൽക്കാല അവധിയുടെ ഭാഗമായി വിദേശത്തേക്ക് യാത്ര ചെയ്യുന്നവർ COVID-19 മുൻകരുതൽ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് യു എ ഇ മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ (MoHRE) ആഹ്വാനം ചെയ്തു. 2022 ജൂലൈ 15-നാണ് MoHRE ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

യു എ ഇ പൗരന്മാരോടും, പ്രവാസികളോടുമായാണ് MoHRE ഇത്തരം ഒരു ആഹ്വാനം നടത്തിയിരിക്കുന്നത്. ജനങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനുള്ള പ്രചാരണ പരിപാടികളുടെ ഭാഗമായാണ് ഇത്തരം ഒരു നിർദ്ദേശം.

യാത്ര പുറപ്പെടുന്നതിന് മുൻപായി, യാത്ര ചെയ്യുന്ന രാജ്യത്ത് ഏർപ്പെടുത്തിയിട്ടുള്ള സുരക്ഷാ നിർദ്ദേശങ്ങൾ, നിയമങ്ങൾ എന്നിവ കൃത്യമായി മനസ്സിലാക്കാനും MoHRE ആവശ്യപ്പെട്ടിട്ടുണ്ട്. സുഗമമായ യാത്ര ഉറപ്പ് വരുത്തുന്നതിന് ഇത് പ്രധാനമാണെന്ന് MoHRE ചൂണ്ടിക്കാട്ടി.