രാജ്യത്ത് COVID-19 രോഗബാധിതരുമായി സമ്പർക്കത്തിനിടയായിട്ടുള്ളവർക്ക് ഏർപ്പെടുത്തിയിട്ടുള്ള മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയതായി യു എ ഇ നാഷണൽ എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് അതോറിറ്റി (NCEMA) അറിയിച്ചു. 2022 മാർച്ച് 25-ന് രാത്രിയാണ് NCEMA ഇക്കാര്യം അറിയിച്ചത്.
പുതുക്കിയ മാനദണ്ഡങ്ങൾ പ്രകാരം, രാജ്യത്ത് COVID-19 രോഗബാധിതരുമായി സമ്പർക്കത്തിനിടയാകുന്നവർ സമ്പർക്കം സ്ഥിരീകരിക്കുന്ന ആദ്യ ദിനത്തിലും, ഏഴാം ദിനത്തിലും PCR ടെസ്റ്റ് നടത്തേണ്ടതാണ്. ഇതിന് പുറമെ ഇത്തരക്കാരിൽ രോഗലക്ഷണങ്ങൾ പ്രകടമാകുന്ന സാഹചര്യത്തിലും ഇവർ PCR ടെസ്റ്റ് നടത്തേണ്ടതാണ്.
ഈ പുതുക്കിയ മാനദണ്ഡങ്ങൾ 2022 മാർച്ച് 25, വെള്ളിയാഴ്ച്ച മുതൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്.
കര അതിർത്തികളിലൂടെ യു എ ഇയിലേക്ക് പ്രവേശിക്കുന്ന യാത്രികർക്ക് ഏർപ്പെടുത്തിയിട്ടുള്ള പ്രവേശന മാനദണ്ഡങ്ങളിൽ 2022 മാർച്ച് 29, ചൊവ്വാഴ്ച്ച മുതൽ മാറ്റം വരുത്താൻ NCEMA തീരുമാനിച്ചിട്ടുണ്ട്.