യു എ ഇ: മൂടൽമഞ്ഞ് മൂലം റോഡിലെ കാഴ്ച്ച മറയുന്നതിന് സാധ്യതയുള്ളതായി മുന്നറിയിപ്പ്

UAE

മൂടൽമഞ്ഞ് മൂലം റോഡുകളിലെ കാഴ്ച്ച മറയുന്നതിന് സാധ്യതയുള്ളതായി യു എ ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. 2022 ഒക്ടോബർ 23, ഞായറാഴ്‌ച രാവിലെ 5:32-നാണ് യു എ ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം ഇത് സംബന്ധിച്ച ഏറ്റവും പുതിയ അറിയിപ്പ് നൽകിയിരിക്കുന്നത്.

ഈ അറിയിപ്പ് പ്രകാരം ഞായറാഴ്ച്ച പുലർച്ചെ മുതൽ ഞായറാഴ്‌ച രാവിലെ 9:30 വരെ രാജ്യത്തിന്റെ വിവിധ മേഖലകളിൽ മൂടൽമഞ്ഞ് മൂലം റോഡുകളിലെ കാഴ്ച്ച മറയുന്നതിന് സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം ചൂണ്ടിക്കാട്ടുന്നു. ഏതാനം തീരദേശമേഖലകളിലും, മറ്റു ഉൾപ്രദേശങ്ങളിലും മൂടൽമഞ്ഞ് കൂടുതലായി അനുഭവപ്പെടാനിടയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

ട്രാഫിക് നിയമങ്ങൾ കൃത്യമായി പാലിക്കാനും, റോഡിൽ ജാഗ്രത പുലർത്താനും കാലാവസ്ഥാ കേന്ദ്രം ഡ്രൈവർമാരോട് ആഹ്വാനം ചെയ്തിട്ടുണ്ട്.