2022 മാർച്ച് 28, തിങ്കളാഴ്ച്ച 12:30 am വരെ അറേബ്യൻ ഗൾഫ് തീരദേശ മേഖലകളിൽ കടൽ പ്രക്ഷുബ്ധമാകാനിടയുണ്ടെന്ന് യു എ ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) മുന്നറിയിപ്പ് നൽകി. 2022 മാർച്ച് 27-ന് 12:32 am-ന് പുറത്തിറക്കിയ അറിയിപ്പിലൂടെയാണ് NCM ഇക്കാര്യം വ്യക്തമാക്കിയത്.
ഈ അറിയിപ്പ് പ്രകാരം, മാർച്ച് 28-ന് പുലർച്ചെ വരെ അറുപത് കിലോമീറ്റർ വരെ വേഗതയിലുള്ള കാറ്റിന് സാധ്യതയുള്ളതായും, അറേബ്യൻ ഗൾഫ് തീര മേഖലകളിൽ കടൽ പ്രക്ഷുബ്ധമാകാനിടയുണ്ടെന്നും, 10 അടി വരെ ഉയരമുള്ള തിരമാലകൾക്ക് സാധ്യതയുണ്ടെന്നും NCM ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ വിവിധ മേഖലകളിൽ ശക്തമായ കാറ്റിനും, പൊടിയോട് കൂടിയ കാലാവസ്ഥയ്ക്കും സാധ്യതയുള്ളതായി NCM അറിയിച്ചു.
അന്തരീക്ഷ താപനിലയിൽ കുറവ് രേഖപ്പെടുത്താനിടയുണ്ടെന്നും NCM അറിയിച്ചിട്ടുണ്ട്. ഏതാനം ഇടങ്ങളിൽ താപനില 15 മുതൽ 20 ഡിഗ്രി വരെ താഴമെന്നും NCM വ്യക്തമാക്കിയിട്ടുണ്ട്.
NCM അറിയിപ്പ് അനുസരിച്ച് മാർച്ച് 27-ലെ ഏറ്റവും താഴ്ന്ന അന്തരീക്ഷ താപനില അൽ ഐനിലെ ദംതയിൽ (യു എ ഇ പ്രാദേശിക സമയം 5:30 am) രേഖപ്പെടുത്തിയിട്ടുണ്ട്.
Cover Image: WAM.