യു എ ഇയിലെ ആദ്യ മൊബൈൽ COVID-19 പരിശോധന കേന്ദ്രം മാർച്ച് 28, ശനിയാഴ്ച്ച പ്രവർത്തനമാരംഭിച്ചു. അബുദാബിയിലെ ആരോഗ്യ സേവന ദാതാക്കളായ SEHA-യുടെ കീഴിലാണ് വാഹനങ്ങളിൽ ഇരുന്നു കൊണ്ട് COVID-19 പരിശോധന നടത്താവുന്ന കേന്ദ്രം ആരംഭിച്ചിട്ടുള്ളത്. കൊറോണാ വൈറസ് വ്യാപനം തടയുന്നതിനായുള്ള ഊർജിതമായ പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്ത് നൽകുന്നതാണ് ഈ പുതിയ സംവിധാനം.
അബുദാബിയിലെ സയ്ദ് സ്പോർട്സ് സിറ്റിയിൽ ആരംഭിച്ചിട്ടുള്ള ഈ കേന്ദ്രത്തിന്റെ ഉദ്‌ഘാടനം ശനിയാഴ്ച്ച ഷെയ്ഖ് മുഹമ്മദ് ബിൻ സയ്ദ് നിർവഹിച്ചു. യു എ ഇ പൗരന്മാർക്കും, നിവാസികൾക്കും ഈ കേന്ദ്രത്തിൽ നിന്ന് സ്വയം കൊറോണാ വൈറസ് ബാധയുണ്ടോയെന്ന് കണ്ടെത്തുന്നതിനായുള്ള സേവനങ്ങൾ സ്വീകരിക്കാവുന്നതാണ്. ഈ കേന്ദ്രത്തിൽ കേവലം 5 മിനിറ്റിൽ പരിശോധനാ നടപടികൾ പൂർത്തിയാക്കാവുന്നതാണ്. പരിശോധനാഫലങ്ങൾ SEHA മൊബൈൽ ആപ്പ് വഴിയും SMS വഴിയും ലഭ്യമാകും.
ഷെയ്ഖ് മുഹമ്മദ് ബിൻ സയ്ദ് ഈ കേന്ദ്രത്തിൽ നിന്നുള്ള ദൃശ്യങ്ങൾ രാജ്യത്തിനു പങ്കുവെച്ചു.
ദിനവും 600 പേർക്ക് സേവനങ്ങൾ നൽകാൻ കഴിയുന്ന ഈ കേന്ദ്രം ആഴ്ചയിൽ എല്ലാ ദിവസവും രാവിലെ 8 മുതൽ വൈകീട്ട് 8 മണി വരെ പ്രവർത്തിക്കും. പ്രായമായവർക്കും, മാരകമായ ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർക്കും, ഗർഭിണികൾക്കും ആയിരിക്കും ഇവിടെ പരിശോധനകൾക്ക് മുൻഗണന നൽകുക.
1 thought on “അബുദാബി: യു എ ഇയിലെ ആദ്യ മൊബൈൽ COVID-19 പരിശോധന കേന്ദ്രം പ്രവർത്തനം ആരംഭിച്ചു”
Comments are closed.