യു എ ഇയുടെ ചൊവ്വാ ദൗത്യത്തിനുള്ള ഹോപ്പ് ബാഹ്യാകാശപേടകത്തിൻറെ വിക്ഷേപണം നീട്ടിവെച്ചതായി സർക്കാർ അറിയിച്ചു. വിക്ഷേപണം നിശ്ചയിച്ചിരുന്ന ജപ്പാനിലെ തനെഗഷിമ ദ്വീപ് ഉൾപ്പെടുന്ന മേഖലയിലെ മോശം കാലാവസ്ഥയെത്തുടർന്നാണ് ഈ തീരുമാനമെന്ന് അല്പം മുൻപ് യു എ ഇ സ്‌പേസ് ഏജൻസി വ്യക്തമാക്കി.
ജപ്പാനിലെ തനെഗഷിമ സ്പേസ് സെന്ററിൽ (Tanegashima Space Centre) നിന്ന് ജൂലൈ 15-നു യുഎഇ സമയം 00:51:27-നാണ് ഹോപ്പ് ബാഹ്യാകാശപേടകത്തിൻറെ വിക്ഷേപണം നിശ്ചയിച്ചിരുന്നത്. പുതുക്കിയ വിക്ഷേപണ തീയ്യതി ഉടൻ തന്നെ അറിയിക്കുമെന്നും അധികൃതർ ട്വിറ്ററിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.
UPDATE:
ഹോപ്പ് ബാഹ്യാകാശപേടകത്തിൻറെ പുതിയ വിക്ഷേപണ സമയം പ്രഖ്യാപിച്ചു:
വിക്ഷേപണം നിശ്ചയിച്ചിരുന്ന ജപ്പാനിലെ തനെഗഷിമ ദ്വീപ് ഉൾപ്പെടുന്ന മേഖലയിലെ മോശം കാലാവസ്ഥയെത്തുടർന്ന് ഹോപ്പ് ബാഹ്യാകാശപേടകത്തിൻറെ വിക്ഷേപണം ജൂലൈ 17, 2020 12:43am യു എ ഇ സമയത്തിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു.