യു എ ഇ: 11 വയസ്സിന് താഴെയുള്ളവർക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കാൻ പാടില്ലെന്ന് പബ്ലിക് പ്രോസിക്യൂഷൻ

UAE

കുറ്റകൃത്യം നടത്തുമ്പോൾ 11 വയസ്സ് തികയാത്ത ഒരു വ്യക്തിക്കെതിരെയും ഒരു ക്രിമിനൽ നടപടിയും സ്വീകരിക്കാൻ പാടില്ലെന്ന് രാജ്യത്തെ നിയമങ്ങൾ അനുശാസിക്കുന്നതായി യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി. 2021-ലെ ശിക്ഷാ നിയമം ഫെഡറൽ ഉത്തരവ് നിയമ നമ്പർ 31-ന്റെ ആർട്ടിക്കിൾ 64-ലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ജനങ്ങൾക്കിടയിൽ നിയമസംസ്‌കാരം പ്രോത്സാഹിപ്പിക്കുന്നതിനും, രാജ്യത്തെ നിയമങ്ങളെക്കുറിച്ച് പൊതുജനങ്ങളുടെ അവബോധം വളർത്തുന്നതിനും ലക്ഷ്യമിട്ടുള്ള പ്രചാരണത്തിന്റെ ഭാഗമായാണ് പബ്ലിക് പ്രോസിക്യൂഷൻ ഈ വിവരങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചത്.

WAM