യു എ ഇ: ജുഡീഷ്യറിയെയും അന്വേഷണ അതോറിറ്റിയെയും തെറ്റിദ്ധരിപ്പിക്കുന്നതിനുള്ള ശിക്ഷാ നടപടികൾ പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി

GCC News

ജുഡീഷ്യറിയെയോ അന്വേഷണ അതോറിറ്റിയെയോ തെറ്റിദ്ധരിപ്പിക്കുക എന്ന ഉദ്ദേശത്തോടെ കുറ്റകൃത്യത്തിന്റെ തെളിവുകൾ മറച്ചുവെക്കുന്നതിനുള്ള ശിക്ഷകൾ സംബന്ധിച്ച് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ ഒരു പ്രത്യേക അറിയിപ്പിലൂടെ വ്യക്തത നൽകി. സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെയാണ് പബ്ലിക് പ്രോസിക്യൂഷൻ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

2021-ലെ നമ്പർ 31 ഫെഡറൽ ഉത്തരവ്-നിയമത്തിന്റെ ആർട്ടിക്കിൾ 315 അനുസരിച്ച്, കോടതിയെയോ അന്വേഷണ അധികാരത്തെയോ തെളിവുകളുടെ ശേഖരണത്തെയോ തെറ്റിദ്ധരിപ്പിക്കുന്നതിനായി ആരെങ്കിലും വ്യക്തികളുടെയോ സ്ഥലങ്ങളുടെയോ വസ്തുക്കളുടെയോ നില മാറ്റുകയോ കുറ്റകൃത്യത്തിന്റെ തെളിവുകൾ മറച്ചുവെക്കുകയോ അല്ലെങ്കിൽ അറിഞ്ഞുകൊണ്ട് തെറ്റായ വിവരങ്ങൾ നൽകുകയോ ചെയ്താൽ അത്തരക്കാർക്ക് തടവ് ശിക്ഷ ലഭിക്കുന്നതാണെന്ന് പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.

പൊതു സമൂഹത്തിലെ അംഗങ്ങൾക്കിടയിൽ നിയമ സംസ്കാരം വർദ്ധിപ്പിക്കുന്നതിനും രാജ്യത്തെ ഏറ്റവും പുതിയ നിയമനിർമ്മാണങ്ങളെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുന്നതിനുമുള്ള പബ്ലിക് പ്രോസിക്യൂഷന്റെ നിരന്തര ശ്രമങ്ങളുടെ ഭാഗമാണ് ഈ അറിയിപ്പ്.

WAM