യു എ ഇ: സംഘടിത ഭിക്ഷാടന പ്രവർത്തനങ്ങൾ നടത്തുന്നവർക്ക് മുന്നറിയിപ്പുമായി പബ്ലിക് പ്രോസിക്യൂഷൻ

GCC News

യു എ ഇയിൽ സംഘടിത ഭിക്ഷാടനം തടവും, പിഴയും ശിക്ഷയായി ലഭിക്കാവുന്ന കുറ്റകൃത്യമായി കണക്കാക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. 2023 ഏപ്രിൽ 1-നാണ് പബ്ലിക് പ്രോസിക്യൂഷൻ ഇത് സംബന്ധിച്ച അറിയിപ്പ് ആവർത്തിച്ചത്.

2021-ലെ ഫെഡറൽ ഉത്തരവ്-നിയമ നമ്പർ 31-ലെ ആർട്ടിക്കിൾ 476 പ്രകാരം, രണ്ടോ, അതിലധികമോ ആളുകൾ സംഘം ചേർന്ന് നടത്തുന്ന ഭിക്ഷാടനം കുറ്റകൃത്യമാണെന്നും, ഈ സംഘടിത കുറ്റകൃത്യം കൈകാര്യം ചെയ്യുന്നയാൾക്ക് ഏറ്റവും കുറഞ്ഞത് ആറ് മാസത്തെ തടവ് ശിക്ഷയും, പരമാവധി ഒരു ലക്ഷം ദിർഹം പിഴയും ലഭിക്കുന്നതാണെന്ന് പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.

ഭിക്ഷാടനത്തിനായി പ്രത്യേക സംഘങ്ങളെ നിയോഗിക്കുന്നവർക്കും, ഇതിനായി വിദേശരാജ്യങ്ങളിൽ നിന്നുൾപ്പെടെ ആളുകളെ കൊണ്ട് വരുന്നവർക്കും ഇതേ ശിക്ഷാ നടപടികൾ നേരിടേണ്ടി വരുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ കൂട്ടിച്ചേർത്തു.

WAM