ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി യു എ ഇ പ്രസിഡണ്ട് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ റഷ്യയിലെത്തി.
UAE President arrives in #Moscow on official visit#WamNews https://t.co/IpDnWNq0i0 pic.twitter.com/7Unytd7mFj
— WAM English (@WAMNEWS_ENG) January 29, 2026
2026 ജനുവരി 29-നാണ് അദ്ദേഹം മോസ്കോയിലെത്തിയത്. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

യു എ ഇ പ്രസിഡന്റിന്റെ വിമാനം റഷ്യൻ വ്യോമാതിർത്തിയിൽ പ്രവേശിച്ച അവസരത്തിൽ ആദരസൂചകമായി റഷ്യൻ ജെറ്റുകളുടെ ഒരു നിര അതിനെ അനുഗമിച്ചു.

അബുദാബി ഇൻവെസ്റ്റ്മെന്റ് അതോറിറ്റി മാനേജിങ് ഡയറക്ടർ H.H. ഷെയ്ഖ് ഹമദ് ബിൻ സായിദ് അൽ നഹ്യാൻ, പ്രെസിഡെൻഷ്യൽ കോർട്ട് ഫോർ സ്പെഷ്യൽ അഫയേഴ്സ് ഡെപ്യൂട്ടി ചെയർമാൻ H.H. ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, യു എ ഇ പ്രസിഡന്റിന്റെ ഉപദേഷ്ടാവ് ഷെയ്ഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ തഹ്നൂൻ അൽ നഹ്യാൻ, മറ്റു മന്ത്രിമാർ ഉദ്യോഗസ്ഥർ എന്നിവർ ഉൾപ്പെടുന്ന ഒരു പ്രതിനിധി സംഘം യു എ ഇ പ്രസിഡന്റിനെ അനുഗമിക്കുന്നുണ്ട്.
WAM

