ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി യു എ ഇ പ്രസിഡണ്ട് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ റഷ്യയിലെത്തി.
2024 ഒക്ടോബർ 20-ന് മോസ്കോ നുക്കോവോ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ റഷ്യൻ പ്രതിനിധികൾ സ്വീകരിച്ചു.
യു എ ഇയുടെയും, റഷ്യയുടെയും ദേശീയഗാനാലാപനം, ഗാർഡ് ഓഫ് ഹോണർ എന്നിവയോടെയാണ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ വിമാനത്താവളത്തിൽ സ്വീകരിച്ചത്.
യു എ ഇ ഡെപ്യൂട്ടി പ്രധാനമന്ത്രിയും, വിദേശകാര്യ മന്ത്രിയുമായ H.H. ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ, പ്രസിഡൻഷ്യൽ കോർട്ട് ഫോർ സ്പെഷ്യൽ അഫയേഴ്സ് ഡെപ്യൂട്ടി ചെയർമാൻ H.H. ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, പ്രസിഡൻഷ്യൽ കോർട്ട് അഡ്വൈസർ ഫോർ സ്പെഷ്യൽ അഫയേഴ്സ് ഷെയ്ഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ തഹ്നോൺ അൽ നഹ്യാൻ, സുപ്രീം കൗൺസിൽ ഫോർ നാഷണൽ സെക്യൂരിറ്റി സെക്രട്ടറി ജനറൽ അലി ബിൻ ഹമ്മദ് അൽ ഷംസി, യു എ ഇ മിനിസ്റ്റർ ഓഫ് ഇൻഡസ്ട്രി ആൻഡ് അഡ്വാൻസ്ഡ് ടെക്നോളജി ഡോ. സുൽത്താൻ ബിൻ അഹമ്മദ് അൽ ജാബിർ തുടങ്ങിയവർ യു എ ഇ പ്രസിഡന്റിനെ അനുഗമിക്കുന്നുണ്ട്.
തുടർന്ന് റഷ്യൻ പ്രസിഡന്റ് H.E. വ്ലാദിമിർ പുടിൻ ഒരുക്കിയ ഔദ്യോഗിക വിരുന്നിൽ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പങ്കെടുത്തു.
റഷ്യൻ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയിലായിരുന്നു ഈ വിരുന്ന് സംഘടിപ്പിച്ചത്.
WAM