യു എ ഇ രാഷ്‌ട്രപതി H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ കുവൈറ്റിലേക്കുള്ള ഒരു ദിവസത്തെ ഔദ്യോഗിക സന്ദർശനം സമാപിച്ചു. 2024 നവംബർ 10, ഞായറാഴ്ചയാണ് അദ്ദേഹം കുവൈറ്റ് സന്ദർശിച്ചത്.
UAE President concludes state visit to Kuwait #WamVideo pic.twitter.com/DBtD0Ewx5r
— WAM English (@WAMNEWS_ENG) November 10, 2024
ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി അദ്ദേഹം കുവൈറ്റ് എമിർ H.H. ഷെയ്ഖ് മിഷാൽ അൽ അഹ്മദ് അൽ ജാബിർ അൽ സബായുമായി കൂടിക്കാഴ്ച നടത്തി.
ഇരു രാജ്യങ്ങൾക്കിടയിലുമുള്ള ദീർഘനാളത്തെ ഊഷ്മളമായ ബന്ധങ്ങളെക്കുറിച്ച് ഇരുവരും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു. സാമ്പത്തിക, നിക്ഷേപ, വികസന മേഖലകളിൽ സഹകരണം ഉറപ്പാക്കുന്നതിന്റെ വിവിധ വശങ്ങൾ ഇരുവരും അവലോകനം ചെയ്തു.
ഔദ്യോഗിക സന്ദർശനം പൂർത്തിയാക്കിയ യു എ ഇ രാഷ്ട്രപതി ഞായറാഴ്ച കുവൈറ്റിൽ നിന്ന് മടങ്ങി. അമീരി എയർപോർട്ടിൽ നിന്ന് മടങ്ങിയ അദ്ദേഹത്തിന് കുവൈറ്റ് കിരീടാവകാശി H.H. ഷെയ്ഖ് സബാഹ് ഖാലിദ് അൽ സബാഹ്, മറ്റു ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ ആശംസകൾ അറിയിച്ചു.
WAM