യു എ ഇ പ്രസിഡണ്ട് ഇന്ത്യൻ പ്രധാനമന്ത്രിയുമായി ഫോണിൽ സംവദിച്ചു

GCC News

യു എ ഇ പ്രസിഡണ്ട് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുമായി ഫോണിൽ സംവദിച്ചു. 2026 മാർച്ച് 1-ന് രാത്രിയാണ് എമിറേറ്റ്സ് ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

മേഖലയിലെ സംഭവവികാസങ്ങളെക്കുറിച്ചും, പ്രാദേശിക സുരക്ഷയെയും, സ്ഥിരതയെയും ദുർബലപ്പെടുത്തുന്ന ഗുരുതരമായ സംഘർഷങ്ങളെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തു.

യു എ ഇയ്ക്ക് നേരെയുള്ള ഇറാന്റെ ആക്രമണങ്ങളെ തന്റെ രാജ്യം നിരാകരിക്കുന്നതായി ഇന്ത്യൻ പ്രധാനമന്ത്രി ആവർത്തിച്ച് വ്യക്തമാക്കി. യു എ ഇയുടെ പരമാധികാരം, സുരക്ഷ, ജനങ്ങളുടെ സുരക്ഷ എന്നിവ ഉറപ്പാക്കാൻ സ്വീകരിക്കുന്ന എല്ലാ നടപടികളിലും ഇന്ത്യ ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ചെയ്തു.

യു എ ഇയോടുള്ള ഇന്ത്യയുടെ പിന്തുണാ നിലപാടിന് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് പ്രധാനമന്ത്രിയോട് നന്ദി പറഞ്ഞു. പ്രാദേശിക സുരക്ഷയും സ്ഥിരതയും നിലനിർത്തുന്നതിനും, പ്രശ്നങ്ങൾ കൂടുതൽ വഷളാകുന്നത് തടയുന്നതിനും പരിഹരിക്കുന്നതിനും സംഭാഷണത്തിനും, നയതന്ത്രത്തിനും മുൻഗണന നൽകേണ്ടതിന്റെ പ്രാധാന്യം ഇരു നേതാക്കളും അടിവരയിട്ടു.