യു എ ഇ പ്രസിഡണ്ട് ഖത്തർ അമീറുമായി കൂടിക്കാഴ്ച നടത്തി

GCC News

യു എ ഇ പ്രസിഡണ്ട് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഖത്തർ അമീർ H.H. ഷെയ്ഖ് തമിം ബിൻ ഹമദ് അൽ താനിയുമായി കൂടിക്കാഴ്ച നടത്തി. 2025 ജൂൺ 25-ന് ദോഹയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച.

എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധങ്ങൾ ഇരുവരും അവലോകനം ചെയ്തു.

Source: WAM.

യു എ ഇയും, ഖത്തറും തമ്മിലുള്ള ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും, വിവിധ മേഖലകളിൽ സഹകരണം ഉറപ്പാക്കുന്നതിനെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തു. പശ്ചിമേഷ്യൻ പ്രദേശങ്ങളിലെ നിലവിലെ സാഹചര്യങ്ങൾ ഇരുവരും വിലയിരുത്തി.

മേഖലയിൽ സമാധാനവും, സ്ഥിരതയും ഉറപ്പാക്കുന്നതിനുള്ള വിവിധ നടപടികൾ ഇരുവരും അവലോകനം ചെയ്തു.