ജി20 ഉച്ചകോടിക്കിടെ യു എ ഇ പ്രസിഡന്‍റ് സൗദി കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി

GCC News

ഇന്തോനേഷ്യയിലെ ബാലിയിൽ നടക്കുന്ന പതിനേഴാമത് ജി20 ഉച്ചകോടിയുടെ ഭാഗമായി യു എ ഇ പ്രസിഡന്റ് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ സൗദി അറേബ്യയുടെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൾ അസീസ് രാജകുമാരനുമായി കൂടിക്കാഴ്ച നടത്തി. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

യുഎഇയും സൗദി അറേബ്യയും തമ്മിലുള്ള ശക്തമായ ബന്ധത്തെക്കുറിച്ചും ജി 20 ഉച്ചകോടിയുടെ അജണ്ടയിലുൾപ്പെടെ പരസ്പര താൽപ്പര്യമുള്ള വിഷയങ്ങളെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തു.

ഈ യോഗത്തിൽ യു എ ഇ ഉപപ്രധാനമന്ത്രിയും, പ്രസിഡൻഷ്യൽ കോർട്ട് മന്ത്രിയുമായ H.H. ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ, യു എ ഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രി H.H. ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ, യു എ ഇ ഊർജ, അടിസ്ഥാന സൗകര്യ വികസന മന്ത്രി H.H. സുഹൈൽ ബിൻ മുഹമ്മദ് അൽ മസ്റൂയി, സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ ബിൻ അബ്ദുല്ല രാജകുമാരൻ എന്നിവരും പങ്കെടുത്തു.

WAM