യു എ ഇ പ്രസിഡണ്ട് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ സൗദി കിരീടാവകാശി H.R.H. പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽഅസീസ് അൽ സൗദുമായി കൂടിക്കാഴ്ച നടത്തി. അൽ ഐനിൽ വെച്ചായിരുന്നു ഈ കൂടിക്കാഴ്ച.
UAE President, Saudi Crown Prince meet to discuss close bilateral ties#WamNews https://t.co/kh15LpB1vG pic.twitter.com/RL6QOvLi8H
— WAM English (@WAMNEWS_ENG) December 1, 2024
2024 ഡിസംബർ 1-ന് എമിരേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. സൗഹൃദസന്ദർശനത്തിന്റെ ഭാഗമായാണ് പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ യു എ ഇയിലെത്തിയത്.
അൽ ഐനിലെ ഖസ്ർ അൽ റൗദയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. യു എ ഇ പ്രസിഡണ്ട് സൗദി കിരീടാവകാശിയെ യു എ ഇയിലേക്ക് ഹാർദ്ദവമായി സ്വാഗതം ചെയ്തു.
ഇരുരാജ്യങ്ങളും തമ്മിലുള്ള അതിശക്തമായ ബന്ധങ്ങളെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തു. യു എ ഇയുടെ അമ്പത്തിമൂന്നാമത് ദേശീയ ദിനാഘോഷങ്ങളുടെ (ഈദ് അൽ ഇത്തിഹാദ്) വേളയിൽ സൗദി കിരീടാവകാശി ആശംസകൾ നേർന്നു.
യു എ ഇ – സൗദി ബന്ധം കൂടുതൽ ശക്തമാക്കുന്നതിനെക്കുറിച്ച് ഇരുവരും ചർച്ചകൾ നടത്തി. വികസനത്തിൽ ഊന്നിയുള്ള സഹകരണം കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെ വിവിധ വശങ്ങൾ ഇരുകൂട്ടരും അവലോകനം ചെയ്തു.
ഗൾഫ് മേഖലയിലെ സഹകരണം കൂടുതൽ മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചും ഇരുവരും ചർച്ചകൾ നടത്തി.
WAM