യു എ ഇ പ്രസിഡണ്ട് ഉം അൽ കുവൈൻ കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി

UAE

യു എ ഇ പ്രസിഡണ്ട് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ഉം അൽ കുവൈൻ കിരീടാവകാശി H.H. ഷെയ്ഖ് റാഷിദ് ബിൻ സഊദ് ബിൻ റാഷിദ് അൽ മുഅല്ല എന്നിവർ തമ്മിൽ കൂടിക്കാഴ്ച നടത്തി.

2025 ജൂൺ 3-ന് അബുദാബിയിലെ ഖസ്ർ അൽ ബഹ്‌റിൽ വെച്ചായിരുന്നു കൂടിക്കാഴ്ച്ച.

എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. രാജ്യതാത്പര്യം മുൻനിർത്തിയുള്ള വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്തു.

യു എ ഇയുടെ വികസനം, പുരോഗതി എന്നീ വിഷയങ്ങൾ ഇരുവരും അവലോകനം ചെയ്തു.