യു എ ഇ പ്രസിഡൻ്റ് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ H.H. ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമുമായി കൂടിക്കാഴ്ച നടത്തി.
UAE President receives Hamdan bin Mohammed bin Rashid. pic.twitter.com/rY2fBPNln3
— Dubai Media Office (@DXBMediaOffice) July 31, 2025
2025 ജൂലൈ 31-ന് അബുദാബിയിലെ ഖസ്ർ അൽ ഷാതിയിൽ വെച്ചായിരുന്നു ഈ കൂടിക്കാഴ്ച്ച. ദുബായ് മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.

ദേശീയ കാര്യങ്ങൾ, പൗരന്മാരുടെ ക്ഷേമം, യു എ ഇയുടെ പുരോഗതി ശക്തിപ്പെടുത്തുന്നതിനും അതിന്റെ അഭിലാഷമായ ദേശീയ ലക്ഷ്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനുമുള്ള തന്ത്രങ്ങൾ എന്നിവ നേതാക്കൾ കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു. ജനറൽ പദവിലേക്ക് തന്നെ തിരഞ്ഞെടുത്തതിനുള്ള കൃതജ്ഞത ഷെയ്ഖ് ഹംദാൻ യു എ ഇ പ്രസിഡന്റിനെ അറിയിച്ചു.
അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, യു എ ഇ ഡെപ്യൂട്ടി പ്രധാനമന്ത്രിയും, വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ, പ്രസിഡൻഷ്യൽ കോർട്ട് ഫോർ സ്പെഷ്യൽ അഫയേഴ്സ് ഡെപ്യൂട്ടി ചെയർമാൻ ഷെയ്ഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ തഹ്നൂൻ അൽ നഹ്യാൻ, മറ്റു ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ ഈ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
Cover Image: Dubai Media Office.

