യു എ ഇ പ്രസിഡന്റ് ദുബായ് ഭരണാധികാരിയുമായി കൂടിക്കാഴ്ച നടത്തി

GCC News

യു എ ഇ പ്രസിഡൻ്റ് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ യു എ ഇ വൈസ് പ്രസിഡൻ്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമുമായി കൂടിക്കാഴ്ച നടത്തി.

അബുദാബിയിലെ ഖസ്ർ അൽ ബഹറിൽ വെച്ചായിരുന്നു ഈ കൂടിക്കാഴ്ച.

Source: Dubai Media Office.

യു എ ഇ വൈസ് പ്രസിഡന്റും, ഡെപ്യൂട്ടി പ്രധാനമന്ത്രിയും, പ്രെസിഡെൻഷ്യൽ കോർട്ട് ചെയർമാനുമായ H.H. ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാന്റെ സാന്നിധ്യത്തിലായിരുന്നു ഈ കൂടിക്കാഴ്ച.

യു എ ഇയുടെ മുൻഗണനകളും, ലക്ഷ്യങ്ങളുമായി ബന്ധപ്പെട്ട നിരവധി ദേശീയ വിഷയങ്ങൾ ഈ യോഗത്തിൽ അഭിസംബോധന ചെയ്തു.