യു എ ഇ പ്രസിഡൻ്റ് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഖസർ അൽ ബഹർ കൊട്ടാരത്തിൽ വെച്ച് യു എ ഇ വൈസ് പ്രസിഡൻ്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമുമായി കൂടിക്കാഴ്ച നടത്തി. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ദുബായ് ഉപഭരണാധികാരിയും, ഉപപ്രധാനമന്ത്രിയും, ധനമന്ത്രിയുമായ H.H. ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ദുബായ് ഭരണാധികാരിയെ അനുഗമിച്ചു. കൂടിക്കാഴ്ചയിൽ, യു.എ.ഇ.യുമായും അതിന്റെ പൗരന്മാരുമായും ബന്ധപ്പെട്ട നിരവധി വിഷയങ്ങളിൽ, പ്രത്യേകിച്ച് രാജ്യത്തിൻ്റെ വികസനവും നവോത്ഥാനവും നയിക്കുന്നതിനും യു.എ.ഇ നേതൃത്വത്തിൻ്റെയും ജനങ്ങളുടെയും അഭിലാഷങ്ങൾ സാക്ഷാത്കരിക്കുന്നതിനുമുള്ള ശ്രമങ്ങളെ കുറിച്ച് അവർ സൗഹൃദ സംഭാഷണങ്ങൾ കൈമാറി.

പ്രസിഡൻ്റ് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദും, H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദും ആശംസകൾ കൈമാറുകയും പങ്കെടുത്ത അതിഥികളുമായി ചർച്ചയിൽ ഏർപ്പെടുകയും ചെയ്തു.
WAM