യു എ ഇ പ്രസിഡൻ്റ് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ യു എ ഇ വൈസ് പ്രസിഡൻ്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമുമായി കൂടിക്കാഴ്ച നടത്തി. 2022 നവംബർ 12-ന് ദുബായിലെ അൽ മർമൂമിൽ വെച്ചായിരുന്നു കൂടിക്കാഴ്ച്ച.
രാജ്യത്തിന്റെ പുരോഗതിയുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്തു. യു എ ഇയെ കൂടുതൽ പുരോഗതിയിലേക്ക് നയിക്കുന്നതിനും, ശോഭനമായ ഒരു ഭാവി കൈവരിക്കുന്നതിനും ആവശ്യമായ നടപടികൾ ഇരുവരും ഈ കൂടിക്കാഴ്ച്ചയിൽ വിശകലനം ചെയ്തു.

സുരക്ഷ, സ്ഥിരത എന്നീ മേഖലകളിൽ യു എ ഇ തുടർന്നും പുരോഗതി കൈവരിക്കട്ടെ എന്ന് ഇരുവരും ആശംസിച്ചു.

ദുബായ് കിരീടാവകാശി H.H. ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദുബായ് ഉപഭരണാധികാരിയും, ഉപപ്രധാനമന്ത്രിയും, ധനമന്ത്രിയുമായ H.H. ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് H.H. ഷെയ്ഖ് തഹ്നൂൻ ബിൻ സായിദ് അൽ നഹ്യാൻ, ഉപപ്രധാനമന്ത്രിയും, പ്രെസിഡെൻഷ്യൽ കോർട്ട് മന്ത്രിയുമായ H.H. ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ തുടങ്ങിയവർ ഈ കൂടിക്കാഴ്ച്ചയിൽ പങ്കെടുത്തു.