യു എ ഇ പ്രസിഡൻ്റ് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ യു എ ഇ വൈസ് പ്രസിഡൻ്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, റാസ് അൽ ഖൈമ ഭരണാധികാരി H.H. ഷെയ്ഖ് സൗദ് ബിൻ സഖർ അൽ ഖാസിമി എന്നിവരുമായി കൂടിക്കാഴ്ച നടത്തി.
2023 സെപ്റ്റംബർ 5-ന് അബുദാബിയിലെ ഖസ്ർ അൽ ബഹ്റിൽ വെച്ചായിരുന്നു കൂടിക്കാഴ്ച്ച. രാജ്യത്തിന്റെ പുരോഗതിയുമായി ബന്ധപ്പെട്ടതും, യു എ ഇ പൗരന്മാരുടെ ക്ഷേമവുമായി ബന്ധപ്പെട്ടതുമായ നിരവധി വിഷയങ്ങൾ ഇവർ ചർച്ച ചെയ്തു.
യു എ ഇയുടെ ദീർഘകാല ബഹിരാകാശയാത്രാ ദൗത്യമായ ‘സായിദ് അംബീഷൻ 2’-ന്റെ ഭാഗമായുള്ള എമിറാത്തി ബാഹ്യാകാശയാത്രികനായ സുൽത്താൻ അൽ നെയാദി ഉൾപ്പെടുന്ന ദൗത്യസംഘം ദൗത്യം വിജയകരമായി പൂർത്തിയാക്കി ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിൽ നിന്ന് മടങ്ങിയെത്തിയതിൽ ഇവർ സന്തോഷം രേഖപ്പെടുത്തി. ഈ ദൗത്യം വിജയകരമായി പൂർത്തിയാക്കാനായത് വരും തലമുറകൾക്ക് ഏറെ പ്രചോദനം നൽകുമെന്ന് ഇവർ ചൂണ്ടിക്കാട്ടി.
റാസ് അൽ ഖൈമ കിരീടാവകാശി H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സൗദ് ബിൻ സഖർ അൽ ഖാസിമി, അബുദാബി ഡെപ്യൂട്ടി ഭരണാധികാരി H.H. ഷെയ്ഖ് ഹസ്സ ബിൻ സയ്ദ് അൽ നഹ്യാൻ, അൽ ദഫ്റ മേഖലയിലെ പ്രതിനിധി H.H. ഷെയ്ഖ് ഹംദാൻ ബിൻ സായിദ് അൽ നഹ്യാൻ, അൽ ഐൻ പ്രതിനിധി H.H. ഷെയ്ഖ് തഹ്നൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ തുടങ്ങിയവർ ഈ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
Cover Image: Dubai Media Office.