ജി20 ഉച്ചകോടിയുടെ ഭാഗമായി ഇന്തോനേഷ്യയിലെ എൻഗുറാ റായ് ഫോറസ്റ്റ് പാർക്കിൽ യു എ ഇ പ്രസിഡന്‍റ് കണ്ടൽമരം നട്ടു

UAE

ഇന്തോനേഷ്യയിലെ എൻഗുറാ റായ് ഫോറസ്റ്റ് പാർക്കിൽ യു എ ഇ പ്രസിഡന്റ് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ കണ്ടൽ മരത്തിന്റെ തൈ നട്ടു പിടിപ്പിച്ചു. ബാലിയിൽ നടക്കുന്ന ജി 20 ഉച്ചകോടിയിൽ ഷെയ്ഖ് മുഹമ്മദ് പങ്കെടുക്കുന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു ഇത് നടന്നത്.

Source: WAM.

റിപ്പബ്ലിക് ഓഫ് ഇന്തോനേഷ്യ മുന്നോട്ട് വെക്കുന്ന പരിസ്ഥിതിയോടും പാരിസ്ഥിതിക സുസ്ഥിരതയോടും ഉത്തരവാദിത്വത്തിന്റെ ശ്രദ്ധേയമായ മാതൃകയായി ഇത്. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

Source: WAM.

എൻഗുറാ റായ് ഫോറസ്റ്റ് പാർക്കിനെക്കുറിച്ചും, അവിടുത്തെ കണ്ടൽ നഴ്സറിയെക്കുറിച്ചും, കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിൽ ഇന്തോനേഷ്യ നടത്തുന്ന ശ്രമങ്ങൾ എന്നിവയെക്കുറിച്ചും യു എ ഇ പ്രസിഡന്റ് മനസിലാക്കി.

Source: WAM.

ജി20 ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയും മറ്റു ലോകനേതാക്കളും ബാലിയിലെ കണ്ടൽ കാടുകൾ സന്ദർശിക്കുകയും, കണ്ടൽ ചെടികൾ നട്ട് പിടിപ്പിക്കുകയും ചെയ്തിരുന്നു.

സുസ്ഥിര വികസനം പ്രോത്സാഹിപ്പിക്കുന്നതിനായും, കാലാവസ്ഥാ വ്യതിയാനം ചെറുക്കുന്നതിനുമായും ലോകരാജ്യങ്ങൾ ഒത്ത് ചേർന്ന് പ്രവർത്തിക്കേണ്ടതിന്റെ ശക്തമായ ഒരു സന്ദേശമാണ് ഈ സന്ദർശനത്തിലൂടെ ജി20 നേതാക്കൾ നൽകിയത്.

Source: @PMOIndia.

കാലാവസ്ഥാ മാറ്റങ്ങൾ ചെറുക്കുന്നതിനായി ‘മാൻഗ്രോവ് അലയൻസ് ഫോർ ക്ലൈമറ്റ്’ എന്ന കൂട്ടായ്മയിൽ ഇന്ത്യ അംഗമായതായി പ്രധാനമന്ത്രി അറിയിച്ചു.

With inputs & media from WAM.