യു എ ഇ രാഷ്‌ട്രപതി H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ കുവൈത്ത് വിദേശകാര്യ മന്ത്രി H.E. അബ്ദുല്ല അലി അൽ യഹ്യയുമായി കൂടിക്കാഴ്ച നടത്തി. അബുദാബിയിലെ ഖസർ അൽ ഷാതിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച.
എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇരു രാജ്യങ്ങളും തമ്മിലുള്ള അടുത്ത ബന്ധത്തെക്കുറിച്ചും വിവിധ മേഖലകളിൽ സഹകരണം വർധിപ്പിക്കുന്നതിനുള്ള വഴികളെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തു.
മിഡിൽ ഈസ്റ്റ് മേഖലയും ലോകവും നേരിടുന്ന വെല്ലുവിളികളുടെ വെളിച്ചത്തിൽ, ഗൾഫ് സഹകരണം ശക്തിപ്പെടുത്തുന്ന സംരംഭങ്ങളെ പിന്തുണയ്ക്കേണ്ടതിൻ്റെ പ്രാധാന്യം ഇരുപക്ഷവും ഊന്നിപ്പറഞ്ഞു. കുവൈത്ത് വിദേശകാര്യ മന്ത്രിയെ അനുഗമിക്കുന്ന വിവിധ മുതിർന്ന ഉദ്യോഗസ്ഥരും പ്രതിനിധി സംഘവും യോഗത്തിൽ പങ്കെടുത്തു.
WAM