യു എ ഇ രാഷ്‌ട്രപതി H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ കുവൈറ്റ് ഔദ്യോഗിക സന്ദർശനം 2024 നവംബർ 10, ഞായറാഴ്ച ആരംഭിക്കും. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
UAE President to begin state visit to Kuwait on Sunday#WamNews https://t.co/F3FasmBLCJ pic.twitter.com/bS1T1RuJla
— WAM English (@WAMNEWS_ENG) November 9, 2024
ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി അദ്ദേഹം കുവൈറ്റ് എമിർ H.H. ഷെയ്ഖ് മിഷാൽ അൽ അഹ്മദ് അൽ ജാബിർ അൽ സബായുമായി കൂടിക്കാഴ്ച നടത്തുന്നതാണ്.
ഇരു രാജ്യങ്ങൾക്കിടയിലുമുള്ള ദീർഘനാളത്തെ ഊഷ്മളമായ ബന്ധങ്ങളെക്കുറിച്ച് ഇരുവരും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്യും. സാമ്പത്തിക, നിക്ഷേപ, വികസന മേഖലകളിൽ സഹകരണം ഉറപ്പാക്കുന്നതിന്റെ വിവിധ വശങ്ങൾ ഇരുവരും അവലോകനം ചെയ്യുന്നതാണ്.
WAM