യു എ ഇ: ന്യായാധിപന്മാരെ തെറ്റിദ്ധരിപ്പിക്കുന്നതിനായി തെറ്റായ വിവരങ്ങൾ നൽകുന്നവർക്ക് തടവ് ശിക്ഷ ലഭിക്കാം

UAE

നീതിന്യായ വ്യവസ്ഥയെയും, ന്യായാധിപരെയും തെറ്റിദ്ധരിപ്പിക്കുന്നതിനായി തെറ്റായതോ, വ്യാജമായതോ ആയ വിവരങ്ങൾ നൽകുന്നവർക്ക് മുന്നറിയിപ്പുമായി യു എ ഇ ഫെഡറൽ പബ്ലിക് പ്രോസിക്യൂഷൻ. ഒക്ടോബർ 3, ശനിയാഴ്ച്ച ട്വിറ്ററിലൂടെ പങ്ക് വെച്ച അറിയിപ്പിലാണ് ഫെഡറൽ പബ്ലിക് പ്രോസിക്യൂഷൻ ഇത്തരം പ്രവർത്തികൾക്കുള്ള ശിക്ഷാ നടപടികൾ വ്യക്തമാക്കിയത്.

“രാജ്യത്ത് നിലനിൽക്കുന്ന ഫെഡറൽ പീനൽ കോഡിലെ ആർട്ടിക്കിൾ 266 പ്രകാരം നീതിന്യായ വ്യവസ്ഥയെ തെറ്റിദ്ധരിപ്പിക്കുന്നതിനായി, തെറ്റായ വിവരങ്ങൾ, വ്യാജമായ വിവരങ്ങൾ എന്നിവ, അവ സത്യമല്ലാ എന്ന് അറിഞ്ഞു കൊണ്ട് നൽകുന്നതും, തെളിവുകൾ മറച്ച് വെക്കുന്നതും തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്.”, പബ്ലിക് പ്രോസിക്യൂഷൻ പൊതുസമൂഹത്തിനെ ഓർമ്മപ്പെടുത്തി. ഈ നിയമത്തെക്കുറിച്ച് പൊതുജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കുന്നതിനായാണ് പബ്ലിക് പ്രോസിക്യൂഷൻ ഇത്തരം ഒരു അറിയിപ്പ് പുറത്തിറക്കിയത്.