യു എ ഇ: 3 മരണം; 398 പേർക്ക് കൂടി കൊറോണ വൈറസ് ബാധ

GCC News

യു എ ഇയിൽ 398 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 13, തിങ്കളാഴ്ച്ച അറിയിച്ചു. ഇതോടെ യു എ ഇയിൽ ആകെ കൊറോണാ വൈറസ് ബാധിച്ചവരുടെ എണ്ണം 4521 ആയി.

172 പേർ കൂടി ആരോഗ്യം വീണ്ടെടുത്തതായും മന്ത്രാലയം കൂട്ടിച്ചേർത്തു. യു എ ഇയിൽ ഇതുവരെ 852 പേർ രോഗം ഭേദമായി ആരോഗ്യം വീണ്ടെടുത്തിട്ടുണ്ട്.

കൊറോണാ വൈറസ് ബാധിച്ച് ചികിത്സയിലിരുന്ന 3 പേർ കൂടി മരിച്ചതായും തിങ്കളാഴ്ച്ച അരരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇതോടെ യു എ ഇയിൽ COVID-19 നെ തുടർന്നുള്ള ആകെ മരണം 25 ആയി.