യു എ ഇ പൗരന്മാർക്ക് വിദേശയാത്രകൾക്ക് വിലക്കേർപ്പെടുത്തി

Uncategorized

Covid-19 വ്യാപിക്കുന്നത് തടയുന്നതിനുള്ള പ്രതിരോധ നടപടികളുടെ ഭാഗമായി മാർച്ച് 19 മുതൽ യു എ ഇ പൗരന്മാരുടെ വിദേശയാത്രകൾക്ക്
താത്കാലിക വിലക്കേർപ്പെടുത്തിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ എല്ലാ വിദേശയാത്രകളും ഒഴിവാക്കാനാണ് നിർദ്ദേശം. നിലവിൽ ഏർപ്പെടുത്തുന്ന വിലക്കുകളും നിയന്ത്രണങ്ങളും സമൂഹത്തിന്റെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനായുള്ളതാണെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു.