യു എ ഇ: COVID-19 വാക്സിനെടുത്തവർക്ക് ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷം ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് നൽകുമെന്ന് NCEMA

UAE

രാജ്യത്ത് COVID-19 വാക്സിൻ സ്വീകരിച്ചവർക്ക്, രണ്ടാം ഡോസ് കുത്തിവെപ്പെടുത്ത് ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷം ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് സ്വീകരിക്കാമെന്ന് യു എ ഇ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് അതോറിറ്റി (NCEMA) അറിയിച്ചു. ഓഗസ്റ്റ് 3-ന് രാത്രി നടന്ന പത്രസമ്മേളനത്തിലാണ് NCEMA ഇക്കാര്യം അറിയിച്ചത്.

https://twitter.com/NCEMAUAE/status/1422588310388723718

വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങളുള്ളവർക്ക് രണ്ടാം ഡോസ് കുത്തിവെപ്പെടുത്ത് മൂന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷം ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് സ്വീകരിക്കാമെന്നും NCEMA വ്യക്തമാക്കി. പ്രായമായവർ, വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങളുള്ളവർ തുടങ്ങിയ വിഭാഗങ്ങൾക്ക് ബൂസ്റ്റർ ഡോസിന് മുൻഗണന നൽകുമെന്ന് അബുദാബി ഹെൽത്ത് സർവീസസ് കമ്പനി പ്രതിനിധി ഡോ. നൗറ അൽ ഖൈത്തി വ്യക്തമാക്കി.

ഇത്തരം ബൂസ്റ്റർ കുത്തിവെപ്പുകൾ രോഗപ്രതിരോധ ശേഷി ഉയർത്തുന്നതിൽ ഏറെ പ്രയോജനകരമാണെന്ന് അവർ കൂട്ടിച്ചേർത്തു. ഈ നടപടി രാജ്യത്തെ വൈറസ് വ്യാപനം കുറയ്ക്കുന്നതിന് സഹായിക്കുമെന്നും അവർ അറിയിച്ചു. വിദേശയാത്രയ്ക്ക് മുൻപായി COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കാൻ പൊതുജനങ്ങളോട് അധികൃതർ ആഹ്വാനം ചെയ്തിട്ടുണ്ട്.