രാജ്യത്തുടനീളം കൊറോണാ വൈറസ് പരിശോധനകൾ വ്യാപിപ്പിക്കുന്നതിനും, വേഗത്തിലാക്കുന്നതിനുമായി കൂടുതൽ മൊബൈൽ COVID-19 പരിശോധനാ കേന്ദ്രങ്ങൾ ആരംഭിക്കാൻ ഷെയ്ഖ് മുഹമ്മദ് ഉത്തരവ് നൽകി.
ഇതിന്റെ ഭാഗമായി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് അടുത്ത പത്ത് ദിവസങ്ങളിൽ ദുബായ്, ഷാർജ, റാസ് അൽ ഖൈമ, ഫുജൈറ, അൽ ഐൻ, അൽ ദഫ്‌റ എന്നിവിടങ്ങളിലാണ് കേവലം 5 മിനിറ്റിൽ പരിശോധനാ നടപടികൾ പൂർത്തിയാക്കാവുന്ന ഇത്തരം മൊബൈൽ പരിശോധനാ കേന്ദ്രങ്ങൾ ആരംഭിക്കുക. അജ്മാൻ, ഉം അൽ കുവൈൻ നിവാസികൾക്ക് ഷാർജയിലെ കേന്ദ്രത്തിലായിരിക്കും ഈ സേവനം ലഭ്യമാക്കുക.ഈ കേന്ദ്രങ്ങൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്ത്‌വിടുന്നതായിരിക്കും.
യു എ ഇയിലെ ആദ്യ മൊബൈൽ COVID-19 പരിശോധന കേന്ദ്രം മാർച്ച് 28, ശനിയാഴ്ച്ച അബുദാബിയിലെ സയ്ദ് സ്പോർട്സ് സിറ്റിയിൽ പ്രവർത്തനമാരംഭിച്ചിരുന്നു. അബുദാബിയിലെ ആരോഗ്യ സേവന ദാതാക്കളായ SEHA-യുടെ കീഴിലാണ് വാഹനങ്ങളിൽ ഇരുന്നു കൊണ്ട് COVID-19 പരിശോധന നടത്താവുന്ന ഈ കേന്ദ്രം ആരംഭിച്ചിട്ടുള്ളത്.
1 thought on “യു എ ഇ: കൂടുതൽ മൊബൈൽ COVID-19 പരിശോധനാ കേന്ദ്രങ്ങൾ ആരംഭിക്കാൻ ഷെയ്ഖ് മുഹമ്മദ് ഉത്തരവ് നൽകി”
Comments are closed.