യു എ ഇ: വാക്സിനെടുക്കാത്ത സർക്കാർ ജീവനക്കാർക്ക് 2 ദിവസം തോറും PCR ടെസ്റ്റ് നിർബന്ധമാക്കുന്നു

UAE

ഇതുവരെ COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കാത്ത സർക്കാർ ജീവനക്കാർക്ക് ഓരോ 2 ദിവസം തോറും PCR ടെസ്റ്റ് നിർബന്ധമാക്കാൻ തീരുമാനിച്ചതായി യു എ ഇ വ്യക്തമാക്കി. ഈ തീരുമാനം 2021 ഓഗസ്റ്റ് 29, ഞായറാഴ്ച്ച മുതൽ പ്രാബല്യത്തിൽ വരുന്നതാണ്.

ഓഗസ്റ്റ് 22-ന് രാവിലെ ഫെഡറൽ അതോറിറ്റി ഫോർ ഗവണ്മെന്റ് ഹ്യൂമൻ റിസോഴ്സസ് (FAHR) ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് പുറത്തിറക്കിയിട്ടുണ്ട്. യു എ ഇ ഫെഡറൽ ഗവണ്മെന്റ് വകുപ്പുകളിലെയും, മന്ത്രാലയങ്ങളിലെയും ജീവനക്കാർക്ക് ഈ തീരുമാനം ബാധകമാണ്.