തൊഴിലാളികളുടെയും വീട്ടുജോലിക്കാരുടെയും വർക്ക് പെർമിറ്റ്, വിസ എന്നിവ സ്വയമേവ പുതുക്കി നൽകും; വൈദ്യപരിശോധന ഒഴിവാക്കി

GCC News

യു എ ഇയിലെ തൊഴിലാളികളുടെയും വീട്ടുജോലിക്കാരുടെയും വർക്ക് പെർമിറ്റ്, വിസ എന്നിവ സ്വയമേവ പുതുക്കി നൽകാൻ തീരുമാനം കൈക്കൊണ്ടതായി ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ് (ICA) അറിയിച്ചു.

കൊറോണാ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം. വിസ നടപടികളുടെ ഭാഗമായി ആരോഗ്യ സുരക്ഷാ കേന്ദ്രങ്ങളിൽ നടപ്പിലാക്കാറുള്ള വൈദ്യപരിശോധന നടപടികളിൽ നിന്നും ഇവരെ തത്കാലം ഒഴിവാക്കിയിട്ടുണ്ട്. നിശ്ചിത മാർഗങ്ങളിലൂടെ വിസകൾക്കാവശ്യമായ ഫീസ് അടക്കുന്ന പ്രക്രിയ കഴിയുമ്പോൾ തന്നെ, വൈദ്യ പരിശോധന കൂടാതെ, ഇവരുടെ റെസിഡൻസ് വിസ പ്രാബല്യത്തിൽ വരുന്നതായിരിക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

വാണിജ്യ സ്ഥാപനങ്ങളിലെയും മറ്റു തൊഴിലിടങ്ങളിലെയും അധികാരികളോട് അവരുടെ ജീവനക്കാരിൽ COVID-19 ലക്ഷണങ്ങൾ സംശയിക്കുന്നവരെ പറ്റിയുള്ള വിവരങ്ങൾ അപ്പോൾ തന്നെ ICA-യെ അറിയിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.