സന്ദർശകർക്ക് പവിഴപ്പുറ്റുകളെക്കുറിച്ചുള്ള അറിവ് പകർന്ന് നൽകുന്നത് ലക്ഷ്യമിട്ടുള്ള പ്രത്യേക പ്രദർശനം ദുബായിൽ ആരംഭിച്ചു.
2023 ഡിസംബർ 9-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.

ഡി പി വേൾഡ്, കോറൽ വിറ്റ എന്നിവർ ചേർന്ന് സംഘടിപ്പിക്കുന്ന ഈ പ്രദർശനം മിന റാഷിദിലാണ് ഒരുക്കിയിരിക്കുന്നത്.

യു എ ഇയിൽ നടക്കുന്ന പവിഴപ്പുറ്റുകളെക്കുറിച്ചുള്ള ആദ്യ പ്രദർശനമാണിത്.

പൊതുസമൂഹത്തിനിടയിൽ പവിഴപ്പുറ്റുകളെക്കുറിച്ചുള്ള പ്രാധാന്യം, അവയുടെ സംരക്ഷണം എന്നിവ സംബന്ധിച്ച് അവബോധം വളർത്തുന്നതിനും, പവിഴപ്പുറ്റുകളുടെ പുനഃസ്ഥാപനം ലക്ഷ്യമിട്ടുമാണ് ഈ പ്രദർശനം ഒരുക്കിയിരിക്കുന്നത്.
Cover Image: Dubai Media Office.