ഉം അൽ ഖുവൈൻ: ട്രാഫിക് പിഴുതുകകളിൽ അമ്പത് ശതമാനം ഇളവ് പ്രഖ്യാപിച്ചു

UAE

എമിറേറ്റിലെ ട്രാഫിക് നിയമനലംഘനങ്ങളുമായി ബന്ധപ്പെട്ട് ചുമത്തിയിട്ടുള്ള പിഴുതുകകളിൽ അമ്പത് ശതമാനം ഇളവ് അനുവദിക്കാൻ തീരുമാനിച്ചതായി ഉം അൽ ഖുവൈൻ പോലീസ് ജനറൽ കമാൻഡ് അറിയിച്ചു. 2022 നവംബർ 19-നാണ് ഉം അൽ ഖുവൈൻ പോലീസ് ഇക്കാര്യം അറിയിച്ചത്.

2022 ഒക്ടോബർ 31-ന് മുൻപ് ചുമത്തപ്പെട്ടിട്ടുള്ള ട്രാഫിക് പിഴുതുകകൾക്കാണ് അമ്പത് ശതമാനം ഇളവ് അനുവദിക്കുന്നത്. 2022 ഡിസംബർ 1 മുതൽ 2023 ജനുവരി 6 വരെയുള്ള കാലയളവിലാണ് ഈ ഇളവ് ലഭിക്കുന്നത്.

ഗുരുതര ട്രാഫിക് നിയമലംഘനങ്ങൾക്ക് ഒഴികെയുള്ള പിഴതുകകൾക്ക് ഈ ഇളവ് ലഭ്യമാക്കുന്നതാണെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.