ഉം അൽ കുവൈൻ: COVID-19 സുരക്ഷാ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി

UAE

എമിറേറ്റിലെ COVID-19 സുരക്ഷാ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയതായി ഉം അൽ കുവൈൻ എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി അറിയിച്ചു. ഇതിന്റെ ഭാഗമായി, വിവിധ മേഖലകളിലെ സുരക്ഷാ മുൻകരുതലുകൾ, പ്രവർത്തനശേഷി എന്നിവയിൽ മാറ്റം വരുത്തിയിട്ടുണ്ട്.

  • ഷോപ്പിംഗ് മാളുകൾ, വിനോദകേന്ദ്രങ്ങൾ എന്നിവയ്ക്ക് പരമാവധി 80 ശതമാനം ശേഷിയിൽ പ്രവർത്തിക്കാം.
  • റെസ്റ്ററന്റുകൾ, കഫെ തുടങ്ങിയ ഭക്ഷണശാലകൾക്ക് പരമാവധി 80 ശതമാനം ശേഷിയിൽ പ്രവർത്തിക്കാം.
  • ഹോട്ടലുകൾക്ക് പൂർണ്ണശേഷിയിൽ പ്രവർത്തിക്കാൻ അനുമതി നൽകി.
  • പൊതു ഗതാഗത സംവിധാനങ്ങൾ 75 ശതമാനം ശേഷിയിൽ പ്രവർത്തിക്കാം.
  • വിവാഹ ഹാളുകൾ, പൊതു ചടങ്ങുകൾ നടക്കുന്ന ഹാളുകൾ തുടങ്ങിയവയ്ക്ക് 60 ശതമാനം ശേഷിയിൽ പ്രവർത്തിക്കാം. എന്നാൽ വിവാഹ ഹാളുകളിൽ പരമാവധി 300 പേരെ മാത്രമാണ് ഇത്തരത്തിൽ പ്രവേശിപ്പിക്കാൻ അനുമതി.
  • ചടങ്ങുകൾ, കായികമത്സരങ്ങൾ, സാംസ്കാരിക പരിപാടികൾ, പ്രദർശനങ്ങൾ തുടങ്ങിയ ഇടങ്ങളിലേക്ക് വാക്സിനെടുത്തവർക്ക് മാത്രമാണ് പ്രവേശനം നൽകുന്നത്.

മാസ്കുകളുടെ ഉപയോഗം, സാമൂഹിക അകലം മുതലായ സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ എമിറേറ്റിലെ ജനങ്ങളോട് കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. സുരക്ഷാ പരിശോധനകൾ ശക്തമാക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.