ഉം അൽ കുവൈൻ: പൊതു ബീച്ചുകൾ അടച്ചിടാൻ തീരുമാനം

Family & Lifestyle GCC News

COVID-19 വ്യാപനം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി എമിറേറ്റിലെ എല്ലാ പൊതു ബീച്ചുകളും അടച്ചിടുന്നതിനു ഉം അൽ കുവൈൻ എക്സിക്യൂട്ടീവ് കൌൺസിൽ തീരുമാനിച്ചു. ഈ തീരുമാന പ്രകാരം, ജൂൺ 12 മുതൽ ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ ഉം അൽ കുവൈനിലെ പൊതു ബീച്ചുകളിലേക്ക് പ്രവേശനം അനുവദിക്കില്ല.

പൊതു ഇടങ്ങളിൽ ജനങ്ങൾ അനിയന്ത്രിതമായി ഒത്തു ചേരുന്നതിലൂടെ രോഗബാധയുണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കുന്നത് ലക്ഷ്യമിട്ടാണ് പൊതു ബീച്ചുകൾ പൂർണ്ണമായും അടച്ചിടാൻ തീരുമാനിച്ചിട്ടുള്ളത്. ഹോട്ടലുകൾ, റിസോർട്ടുകൾ എന്നിവയുടെ കീഴിലുള്ള ബീച്ചുകളിൽ ഈ നിയന്ത്രണം ബാധകമല്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ, സമാനമായ ഒരു തീരുമാനത്തിലൂടെ, അജ്‌മാനിലെ കോർണിഷ് ബീച്ച്, അൽ സൊറാഹ് ഏരിയ ബീച്ച് എന്നിവ ഈ വാരാന്ത്യത്തിൽ അടച്ചിടുമെന്ന് അജ്‌മാൻ പോലീസ് അറിയിച്ചിരുന്നു.

Cover Photo: [Source]