വാഹനങ്ങളുടെ ചില്ലുകളിൽ നിയമപരമല്ലാത്ത അളവിലുള്ള കൂളിംഗ് സ്റ്റിക്കറുകൾ ഉപയോഗിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് ഉം അൽ കുവൈൻ പോലീസ് അറിയിച്ചു. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് പോലീസ് ഇക്കാര്യം അറിയിച്ചത്.
നിയമപരമായി അമ്പത് ശതമാനം വരെ അളവിൽ മാത്രമാണ് ഇത്തരം കൂളിംഗ് ഫിലിമുകൾ അനുവദിക്കുന്നത്. ഇത് മറികടക്കുന്നവർക്ക് 1500 ദിർഹം പിഴ ഇനത്തിൽ ചുമത്തുന്നതാണ്.
ഇതിന് പുറമെ, വാഹനങ്ങളുടെ ചില്ലുകളിൽ വെയിൽ അടിക്കാതിരിക്കുന്നതിനായി ഘടിപ്പിക്കുന്ന റോൾ ചെയ്യാവുന്ന തരത്തിലുള്ള സൺഷേഡുകൾ വാഹനം ഓടിക്കൊണ്ടിരിക്കുന്ന അവസരത്തിൽ ഉപയോഗിക്കുന്നതും നിയമലംഘനമായി കണക്കാക്കുന്നതാണ്. സീറ്റ് ബെൽറ്റ് ധരിക്കാതെ വാഹനം ഓടിക്കുക, മൊബൈൽ ഫോൺ ഉപയോഗിച്ച് കൊണ്ട് വാഹനം ഓടിക്കുക, കുട്ടികളെ മുൻസീറ്റിൽ ഇരുത്തുക തുടങ്ങിയ മറ്റു നിയമലംഘനങ്ങൾ മറയ്ക്കുന്നതിനായി ഇത്തരം സൺഷേഡുകൾ ഉപയോഗിക്കുന്നതിനാലാണിത്.
Cover Image: Pixabay.